WhatsApp Web
WhatsApp Mobile
Call

ABOUT US

About Us

Classmeets Fellowship – A Homecoming

underline-img
image

The winners and the defeated, the proud and the fallen – all converged in a reunion that felt like a return to Maveli's golden era. Our Madirashi kuttikootam gang came together, bridging the gap between our smooth-faced youth and our present selves, now marked by graying hair and receding lines. This homecoming felt like a blessing, a privilege to witness.

We once let petty differences simmer, fueled by our egos, and hurled them like spears. But now, reflecting on that childish anger, our hearts ache, and our chests tighten with nostalgia. We remembered those who faded away, unreachable even by apologies, and those who disappeared into the quiet. Yet, in sharing fragmented memories of them, we sought to make peace in a world shrouded in forgetfulness.

In every gathering, we chased the light of their innocent smiles, still glowing in our hearts. Tears accompanied our memories. Somehow, their old handclaps resonated again in our hearts. We remained united, even as some among us became guides, mentors who never abandoned our flock.

On this journey, we unpacked the moral tales our beloved teachers shared, finally understanding their meaning. We reclaimed our hearts and, in the grace of serving with love, remembered our teachers – treasures of love. We pray for forgiveness for our youthful mischiefs, seeing them for what they were – ignorance.

This generation is fortunate, having witnessed centuries of human thought and achievement. We've seen a beautiful Earth and the fullness of time. Two springs remain untouched in the human heart: goodness and love. If we dig deep, those wells will overflow. This late hour has revealed a simple truth – a message we'll carry forward, a trace we'll leave behind, proof that we lived on this Earth. Let's not waste it; with one heart, undeterred, we go on.

Executive Committee

img
മദിരാശി കുട്ടിക്കൂട്ടo

ജയിച്ചവനും തോറ്റവനും..... വാണവരും വീണവരും..... ഒന്നായിച്ചേർന്നൊരു മാവേലിക്കാലമായിരുന്നു ഞങ്ങളുടെ മദിരാശി കുട്ടിക്കൂട്ടത്തിൻ്റെ പുന:സംഗമം. മീശയും താടിയും പേരിനുപോലും മുളയ്ക്കാത്ത കാലത്തിൽ നിന്നും നരയിലേക്കും നരച്ചു കയറിയ കാലത്തിൽ നിന്നും ശേഷമൊരു മീശയില്ലക്കാലത്തിലെയ്ക്കൊരു വീണ്ടുമൊരു മടക്കയാത്രയ്ക്കും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതൊരു പുണ്യമായി ഞങ്ങൾ കരുതുന്നു...... ക്ഷമിക്കാവുന്ന കൊച്ചു വിഷയങ്ങളെ ഉലയിലിട്ടു പഴുപ്പിച്ചു ഊതിക്കാച്ചി കാരിരുമ്പാക്കി മുന കൂർപ്പിച്ചു വലിയൊരു പിണക്കത്തിനു അലകും പിടിയും വെച്ചു ചേർത്തിണക്കി വെറുതേ വലിച്ചെറിഞ്ഞ കാലത്തെയോർത്തു വേദനിച്ചും നെഞ്ചിൽ വീർപ്പുമുട്ടിയണഞ്ഞ പഴയ ബാല്യത്തിൻ്റെ ഓർമ്മയുടെ അവസാന വേരിനെയും ചികഞ്ഞെടുത്ത് ....... മാപ്പപേക്ഷിക്കാൻ പോലും കഴിയാത്തവിധം നിശബ്ദതയുടെ ലോകത്തേയ്ക്ക് മാഞ്ഞുമറഞ്ഞു പോയവരെയോർത്ത് ... ഒടുവിലെപ്പോഴോ...... ഹൃദയവേദനയോടെ പരസ്പരം പങ്കുവെച്ച അവരെക്കുറിച്ചുള്ള ഓർമ്മകളുടെ പഴകിക്കീറിയ ഭാണ്ഡങ്ങളും പേറി മറവിയുടെ ഇരുളടഞ്ഞ ലോകത്തെയ്ക്ക് മന:പ്പൂർവ്വമൊരു കൂപ്പുകുത്തി സമാധാനിക്കാൻ ശ്രമിച്ചിട്ടും..... ഞങ്ങളുടെ കൂട്ടായ്മകളിലൊക്കെയും എന്നോ മാഞ്ഞുപോകാൻ ശ്രമിക്കുന്ന ഞങ്ങളുടെ ഓർമ്മകൾ നിന്നും അവരുടെ നിഷകളങ്കമായ ഒരു പുഞ്ചിരിയ്ക്ക് വേണ്ടി ഞങ്ങളവരെ ചുറ്റും തിരഞ്ഞിരുന്നു....... കണ്ണീരോടെയവരെ ഓർത്തിരുന്നു...... 'പിന്നെയത്...... അവരുടെയന്നത്തെ പിൻ ബെഞ്ചുകളിലെ കൈത്തലതാളങ്ങളിലൊന്നായി ഞങ്ങളുടെ നെഞ്ചിലെ താളത്തിനൊപ്പം ഒത്തുചേർന്നു.. ശേഷം ഞങ്ങളുടെ വലതു കൈ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളുടെ ഇടതു കൈ അറിയാനായി ഞങ്ങളൊരിക്കലും ശ്രമിച്ചിട്ടില്ല .... അതിനു ഞങ്ങൾക്കു വഴികാട്ടികളായി ഞങ്ങളിൽ തന്നെ ചിലരുണ്ടായിരുന്നു. ഞങ്ങളായിടയന്മാരെ വിടാതെ പിന്തുടർന്നു. അപ്പോഴും ...... ഞങ്ങളൊന്നായിരുന്നു.. ആ യാത്രക്കിടയിൽ ക്ഷമാപൂർവ്വം ഞങ്ങളുടെ ഗുരുവരന്മാർ പണ്ടൊതിയ ഗുണപാഠ കഥകളുടെ പൊരുളുകളറിഞ്ഞു..... മനസ്സിനെയൊന്നു വീണ്ടെടുത്തു. അപ്രകാരം പ്രവർത്തിക്കാനും , സേവിക്കാനും കഴിഞ്ഞതിൻ്റെ ചാരിതാർഥ്യത്തിൽ ഞങ്ങളവരെ സ്മരിക്കുമ്പോൾ ..... സ്നേഹനിധികളായ പ്രിയ ഗുരുവരന്മാരെ ..... അന്നു ഞങ്ങൾ നിങ്ങളോടു ചെയ്ത അപരാധങ്ങൾ ഞങ്ങളുടെ ബാല്യ ചാപല്യമായി കണ്ടു ഞങ്ങളോടു പൊരുത്തപ്പെട്ടു ക്ഷമിക്കണമേ...... ഏറിയാൽ ഇനിയൊരു അരനാഴികനേരം എന്നിടത്തു നിന്നും ഞങ്ങളിപ്പോൾ ജ്വലിപ്പിക്കുന്നൊരീയ ഗ്നി ഞങ്ങളുടെഅശ്വമേധ യാഗത്തിൻ്റെ ഭാഗമാകുകയും...അതിൻ്റെ യാഗാശ്വവുമായി ഞങ്ങൾ മുന്നോട്ടു നീങ്ങും വേളയിലെല്ലാം അതിൻ്റെ വിജയത്തിനായി നിങ്ങളുടെ അണയാതെ പോയ വാക്കുകളുടെ ശക്തി ഞങ്ങളുടെ കർണ്ണത്തിലേക്കു വീണ്ടും നിറഞ്ഞ ഹൃദയത്തോടെ ഒരിക്കൽക്കൂടെ പകർന്നു നൽകുക...... ഒരു തരത്തിൽ ഈ തലമുറ ഭാഗ്യവാന്മാരാണ്. മനുഷ്യൻ യുഗങ്ങളായി ചിന്തിച്ചും പ്രയത്നിച്ചും നേടിയെടുത്ത പലതിൻ്റെയും വിജയം ഈ കാലഘട്ടത്തിലായിരുന്നു. സുന്ദരമായ ഭൂമിയെയും, ഉള്ളതും ഇല്ലാത്തതുമായ കാലവും നമുക്കു കാണാൻ കഴിഞ്ഞു. കടലൊഴികെ എന്തും ഇനിയൊരൽപ്പം മാത്രമേ മനുഷ്യനിപ്പോൾ ഇനി വരും തലമുറയ്ക്കായി ഭ്രൂമിയിൽ ബാക്കിപത്രമായി വച്ചിട്ടുള്ളൂ. പക്ഷേ ...... വറ്റാത്ത രണ്ടു ഉറവഅവൻ്റെ ഹൃദയത്തിൽ ഇനിയും ബാക്കി നിൽക്കുന്നു. ഒന്നറിഞ്ഞു ആഞ്ഞു കുഴിച്ചാൽ ഇനിയും ...... ഇനിയും കിനിഞ്ഞറങ്ങി നിറയുവാൻ ശേഷിയുള്ള ഒന്ന് .... അതു നന്മയും സ്നേഹവുമാണ്. ഈ വൈകിയ വേളയിൽ ഞങ്ങൾ തിരിച്ചറിഞ്ഞ ഏക സന്ദേശം മേൽപ്പറഞ്ഞതിതു മാത്രമാണ്.... ഈ സുന്ദര ഭൂമിയിൽ ഞങ്ങളുമുണ്ടായിരുന്നുവെന്നു രേഖപ്പെടുത്തി പോകാൻ കിട്ടുന്ന അവസാനത്തെ ശേഷിപ്പു മാത്രമാണത്. അതു പാഴാക്കാൻ ശ്രമിക്കാതെ..... ഒരൊറ്റ മനസ്സുമായി തളരാതെ...... നാമിനിയും... മുന്നോട്ട്.... മുന്നോട്ട് ..... മുന്നോട്ട്.......

ഞങ്ങൾ ഞങ്ങളെക്കുറിച്ച് ....

1920 ൻ്റെ തുടക്കത്തിലാരംഭം കുറിച്ച വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്നു ഞങ്ങൾ എന്നഭിമാനിച്ചു കൊണ്ടു തുടങ്ങട്ടെ.... രാജഭരണക്കാലത്ത് തൃശൂരിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ ഒന്നായിരുന്ന അരണാട്ടുകര എന്ന സ്ഥലത്ത് ചിറമ്മൽ തരകൻ എന്ന കുടുംബത്തിൻ്റെ പ്രയത്നഫലമായി തുടക്കമിട്ട സ്കൂളാണ് പിന്നീട് തരകൻസ് സ്കൂൾ എന്ന പേരിലും.... പിന്നീടത് THS എന്ന ഓമനപ്പേരിലുമാണ് കേരള വിദ്യാഭ്യാസ കായിക കലാ രംഗത്ത് അറിയപ്പെട്ടത് . ദേശീയ ഒട്ടേറെ ബഹുമതികൾ ഈ രംഗത്തും സ്കൗട്ട് രംഗത്തും കരസ്ഥമാക്കിയ പ്രസ്തുത വിദ്യാലയത്തിലെ ഒരൽപ്പം കുസൃതിയും കുരുത്തക്കേടുമുള്ള SSLC 1978 ബാച്ച് അംഗങ്ങളായിരുന്നു ഞങ്ങൾ എന്നു തുറന്നു പറയട്ടെ...... അന്നത്തെക്കാലത്ത് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഒരൽപ്പം കുറവായിരുന്നതിനാൽ.... പഠനകാലത്തിനു ശേഷം ജോലിയും, പിന്നെ കുടുംബ ജീവിത പ്രാരാബ്ധങ്ങളുടെയും നടുവിൽ പെട്ട് കാലം വളരെ വേഗം ഞങ്ങൾ പോലുമറിയാതെ ഏറെ മുന്നോട്ടു പോയ്ക്കഴിഞ്ഞിരുന്നു. പിന്നെയെപ്പോഴോയെപ്പോഴോ...... ഞങ്ങൾ പഴയ ഞങ്ങളെക്കുറിച്ചൊന്നു ചിന്തിക്കാനിടവന്നു. പിന്നെ..... തിരഞ്ഞു ..... കുറച്ചലഞ്ഞു ..... ഫലമുണ്ടായി..... ഒടുവിൽ സ്നേഹത്തോടെ ഞങ്ങളൊന്നൊത്തു കൂടി..... മൊത്തമളന്നു വന്നപ്പോൾ കുട്ടത്തിൽ പ്രിയപ്പെട്ടവർ ചിലരിലെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞു..... കാലം ഞങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കണ്ടത്ഭുതപ്പെട്ടു. പിന്നെ ഉള്ളവരെ ചേർത്തു നിർത്താൻ ... അവൻ്റെ ഭാരങ്ങൾക്ക് തണലും തുണയാകാൻ ..... ഞങ്ങൾ കൈകോർത്തു... അതിൻ്റെ ഫലമായി പല കുടുംബങ്ങളിലും സന്തോഷങ്ങളുണ്ടായി. ഞങ്ങൾക്കു ശേഷം വരുന്ന കൊച്ചു തലമുറയെപ്പോലും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ അവസരങ്ങളുണ്ടാക്കി. അവരുടെ സന്തോഷങ്ങൾ ഞങ്ങളുടെതുമായി.... സേവന പ്രവർത്തനങ്ങളായി .... ഉല്ലാസയാത്രകളായി, കുടുംബ സംഗമങ്ങളായി, ഒരാളുടെ നാട്ടിലെ ഉത്സവം, മക്കളുടെ വിവാഹം, തുടങ്ങി പേരക്കിടാങ്ങളുടെ ആഘോഷങ്ങൾ വരെ ഞങ്ങൾ എല്ലാവരുടെ തുമായി ..... . ഇനിയൊരൽപ്പ കാലമേ ബാക്കിയുള്ളൂ അതു സന്തോഷകരവും, അഭിമാനകരവും, പ്രവർത്തനകരവുമാട്ടെ എന്ന തീരുമാനങ്ങൾ ഞങ്ങൾ ഒറ്റക്കെട്ടായി നെഞ്ചിലേയറ്റിയതാണ്. ഞങ്ങളുടെ ചർച്ചക്കിടയിലെപ്പോഴോ ആണ്. ഞങ്ങളെക്കാൾ മിടുക്കരായ നിങ്ങളുടെയൊക്കെ സേവന, കാരുണ്യ പ്രവർത്തനങ്ങളോടു വിനയവും ബഹുമാനവും തോന്നിയത്.... സമൂഹത്തിനു നിങ്ങളേകിയ സേവനങ്ങളെ ഞങ്ങളാൽ കഴിയും വിധം നിങ്ങളെ ഞങ്ങൾ ആദരിക്കാനാഗ്രഹിച്ചത്. അത് കൂടുതൽ കൂട്ടായ്മകൾക്ക് വിദ്യാഭ്യാസ ,കാരുണ്യ ,സേവന പ്രവർത്തനങ്ങൾക്കും, വരും തലമുറകൾക്ക് ഒരു പ്രോത്സാഹനവും ആവേശമാകുമെന്നൊരു ശുഭപ്രതീക്ഷയാണു ഞങ്ങൾക്കുള്ളത്.

സ്നേഹപൂർവ്വം മദിരാശി കുട്ടിക്കൂട്ടം