മദിരാശി കുട്ടിക്കൂട്ടo
ജയിച്ചവനും തോറ്റവനും..... വാണവരും വീണവരും..... ഒന്നായിച്ചേർന്നൊരു മാവേലിക്കാലമായിരുന്നു ഞങ്ങളുടെ മദിരാശി കുട്ടിക്കൂട്ടത്തിൻ്റെ പുന:സംഗമം. മീശയും താടിയും പേരിനുപോലും മുളയ്ക്കാത്ത കാലത്തിൽ നിന്നും നരയിലേക്കും നരച്ചു കയറിയ കാലത്തിൽ നിന്നും ശേഷമൊരു മീശയില്ലക്കാലത്തിലെയ്ക്കൊരു വീണ്ടുമൊരു മടക്കയാത്രയ്ക്കും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതൊരു പുണ്യമായി ഞങ്ങൾ കരുതുന്നു...... ക്ഷമിക്കാവുന്ന കൊച്ചു വിഷയങ്ങളെ ഉലയിലിട്ടു പഴുപ്പിച്ചു ഊതിക്കാച്ചി കാരിരുമ്പാക്കി മുന കൂർപ്പിച്ചു വലിയൊരു പിണക്കത്തിനു അലകും പിടിയും വെച്ചു ചേർത്തിണക്കി വെറുതേ വലിച്ചെറിഞ്ഞ കാലത്തെയോർത്തു വേദനിച്ചും നെഞ്ചിൽ വീർപ്പുമുട്ടിയണഞ്ഞ പഴയ ബാല്യത്തിൻ്റെ ഓർമ്മയുടെ അവസാന വേരിനെയും ചികഞ്ഞെടുത്ത് ....... മാപ്പപേക്ഷിക്കാൻ പോലും കഴിയാത്തവിധം നിശബ്ദതയുടെ ലോകത്തേയ്ക്ക് മാഞ്ഞുമറഞ്ഞു പോയവരെയോർത്ത് ... ഒടുവിലെപ്പോഴോ...... ഹൃദയവേദനയോടെ പരസ്പരം പങ്കുവെച്ച അവരെക്കുറിച്ചുള്ള ഓർമ്മകളുടെ പഴകിക്കീറിയ ഭാണ്ഡങ്ങളും പേറി മറവിയുടെ ഇരുളടഞ്ഞ ലോകത്തെയ്ക്ക് മന:പ്പൂർവ്വമൊരു കൂപ്പുകുത്തി സമാധാനിക്കാൻ ശ്രമിച്ചിട്ടും..... ഞങ്ങളുടെ കൂട്ടായ്മകളിലൊക്കെയും എന്നോ മാഞ്ഞുപോകാൻ ശ്രമിക്കുന്ന ഞങ്ങളുടെ ഓർമ്മകൾ നിന്നും അവരുടെ നിഷകളങ്കമായ ഒരു പുഞ്ചിരിയ്ക്ക് വേണ്ടി ഞങ്ങളവരെ ചുറ്റും തിരഞ്ഞിരുന്നു....... കണ്ണീരോടെയവരെ ഓർത്തിരുന്നു...... 'പിന്നെയത്...... അവരുടെയന്നത്തെ പിൻ ബെഞ്ചുകളിലെ കൈത്തലതാളങ്ങളിലൊന്നായി ഞങ്ങളുടെ നെഞ്ചിലെ താളത്തിനൊപ്പം ഒത്തുചേർന്നു.. ശേഷം ഞങ്ങളുടെ വലതു കൈ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളുടെ ഇടതു കൈ അറിയാനായി ഞങ്ങളൊരിക്കലും ശ്രമിച്ചിട്ടില്ല .... അതിനു ഞങ്ങൾക്കു വഴികാട്ടികളായി ഞങ്ങളിൽ തന്നെ ചിലരുണ്ടായിരുന്നു. ഞങ്ങളായിടയന്മാരെ വിടാതെ പിന്തുടർന്നു. അപ്പോഴും ...... ഞങ്ങളൊന്നായിരുന്നു.. ആ യാത്രക്കിടയിൽ ക്ഷമാപൂർവ്വം ഞങ്ങളുടെ ഗുരുവരന്മാർ പണ്ടൊതിയ ഗുണപാഠ കഥകളുടെ പൊരുളുകളറിഞ്ഞു..... മനസ്സിനെയൊന്നു വീണ്ടെടുത്തു. അപ്രകാരം പ്രവർത്തിക്കാനും , സേവിക്കാനും കഴിഞ്ഞതിൻ്റെ ചാരിതാർഥ്യത്തിൽ ഞങ്ങളവരെ സ്മരിക്കുമ്പോൾ ..... സ്നേഹനിധികളായ പ്രിയ ഗുരുവരന്മാരെ ..... അന്നു ഞങ്ങൾ നിങ്ങളോടു ചെയ്ത അപരാധങ്ങൾ ഞങ്ങളുടെ ബാല്യ ചാപല്യമായി കണ്ടു ഞങ്ങളോടു പൊരുത്തപ്പെട്ടു ക്ഷമിക്കണമേ...... ഏറിയാൽ ഇനിയൊരു അരനാഴികനേരം എന്നിടത്തു നിന്നും ഞങ്ങളിപ്പോൾ ജ്വലിപ്പിക്കുന്നൊരീയ ഗ്നി ഞങ്ങളുടെഅശ്വമേധ യാഗത്തിൻ്റെ ഭാഗമാകുകയും...അതിൻ്റെ യാഗാശ്വവുമായി ഞങ്ങൾ മുന്നോട്ടു നീങ്ങും വേളയിലെല്ലാം അതിൻ്റെ വിജയത്തിനായി നിങ്ങളുടെ അണയാതെ പോയ വാക്കുകളുടെ ശക്തി ഞങ്ങളുടെ കർണ്ണത്തിലേക്കു വീണ്ടും നിറഞ്ഞ ഹൃദയത്തോടെ ഒരിക്കൽക്കൂടെ പകർന്നു നൽകുക...... ഒരു തരത്തിൽ ഈ തലമുറ ഭാഗ്യവാന്മാരാണ്. മനുഷ്യൻ യുഗങ്ങളായി ചിന്തിച്ചും പ്രയത്നിച്ചും നേടിയെടുത്ത പലതിൻ്റെയും വിജയം ഈ കാലഘട്ടത്തിലായിരുന്നു. സുന്ദരമായ ഭൂമിയെയും, ഉള്ളതും ഇല്ലാത്തതുമായ കാലവും നമുക്കു കാണാൻ കഴിഞ്ഞു. കടലൊഴികെ എന്തും ഇനിയൊരൽപ്പം മാത്രമേ മനുഷ്യനിപ്പോൾ ഇനി വരും തലമുറയ്ക്കായി ഭ്രൂമിയിൽ ബാക്കിപത്രമായി വച്ചിട്ടുള്ളൂ. പക്ഷേ ...... വറ്റാത്ത രണ്ടു ഉറവഅവൻ്റെ ഹൃദയത്തിൽ ഇനിയും ബാക്കി നിൽക്കുന്നു. ഒന്നറിഞ്ഞു ആഞ്ഞു കുഴിച്ചാൽ ഇനിയും ...... ഇനിയും കിനിഞ്ഞറങ്ങി നിറയുവാൻ ശേഷിയുള്ള ഒന്ന് .... അതു നന്മയും സ്നേഹവുമാണ്. ഈ വൈകിയ വേളയിൽ ഞങ്ങൾ തിരിച്ചറിഞ്ഞ ഏക സന്ദേശം മേൽപ്പറഞ്ഞതിതു മാത്രമാണ്.... ഈ സുന്ദര ഭൂമിയിൽ ഞങ്ങളുമുണ്ടായിരുന്നുവെന്നു രേഖപ്പെടുത്തി പോകാൻ കിട്ടുന്ന അവസാനത്തെ ശേഷിപ്പു മാത്രമാണത്. അതു പാഴാക്കാൻ ശ്രമിക്കാതെ..... ഒരൊറ്റ മനസ്സുമായി തളരാതെ...... നാമിനിയും... മുന്നോട്ട്.... മുന്നോട്ട് ..... മുന്നോട്ട്.......
        
        
        
                                    